വടകരയിൽ തെരുവ് നായ ആക്രമണം; വിദ്യാർഥികളടക്കം ഏഴ് പേർക്ക് പരുക്ക്

dog
വടകരയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥികളടക്കം ഏഴ് പേർക്ക് പരുക്ക്. പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം കോട്ടക്കലിൽ തെരുവ് നായയുടെ കടിയേറ്റ് അഞ്ച് വയസ്സുകാരന് ഗുരുതര പരുക്കേറ്റിരുന്നു. നായാടിപ്പാറ ഫൈസലിന്റെ മകൻ മുഹമ്മദ് ആതിഫിനാണ് കടിയേറ്റത്.
 

Share this story