കോട്ടയത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു

dog

കോട്ടയം മറവൻതുരുത്തിൽ നായകളുടെ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം 10 പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേൽക്കുന്നത്. ഇവരുടെ കാലിൽ പരുക്കുണ്ട്. 

രാത്രി മുഴുവൻ നായയ്ക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണം നടത്തിയതിൽ വളർത്തുനായയും ഉണ്ട്. വെള്ളിയാഴ്ച ചങ്ങനാശേരിയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

Share this story