വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തെരുവ് നായ്ക്കൾ പാഞ്ഞെത്തി; മൂന്നര വയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

ayisha

കണ്ണൂർ മട്ടന്നൂരിൽ മൂന്നര വയസ്സുകാരി തലനാരിഴക്ക് തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. മട്ടന്നൂർ നീർവേലിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആയിഷയാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഒലീവ് ഹൗസിൽ സിറാജിന്റെ വീട്ടിലേക്കാണ് തെരുവ് നായ്ക്കൾ പാഞ്ഞെത്തിയത്. 

സിറാജിന്റെ സഹോദരിയുടെ മകൾ ആയിഷ ഈ സമയം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടി കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസി നായ്ക്കളെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് കണ്ണൂർ മുഴുപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11 വയസ്സുള്ള നിഹാൽ എന്ന കുട്ടിയെ തെരുവ്‌നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയത്.
 

Share this story