തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് നാല് വയസുകാരിക്കു ഗുരുതരപരിക്ക്

Dog

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടു നിന്ന നാലു വയസുകാരിക്കു നേരെ തെരുവുനായ ആക്രമണം. റീജിൻ-സരിത ദമ്പതികളുടെ മകൾ റേസ്‌ലിനാണ് പരിക്കേറ്റത്.

recommended by

നിലവിളികേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ തെരുനായയിൽ നിന്ന് രക്ഷിച്ചത്. മുഖത്തും കയ്യിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story