പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ കർശന നടപടി; വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കുമെന്ന് മന്ത്രി

rajesh

പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രിയും പുലർച്ചെയും പരിശോധനകൾ നടത്തണം. ഇതിന് പോലീസ് സഹായം ഉറപ്പാക്കും. മാലിന്യം തള്ളുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കണം. 

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണം. മാലിന്യം വലിച്ചെറിയൽ തടയുന്നതിനായി വ്യാപകമായി ക്യാമറകൾ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാലക്കാട് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി


 

Share this story