കുറ്റ്യാടിയിൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിവസ്ത്രയാക്കി, കൈകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

Rape

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർഥിനിയെ കാണാനില്ലായിരുന്നു. ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കളുടെ പാരതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു

മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് തൊട്ടിൽപാലത്തിനടുത്ത് ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോഴാണ് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഈ വീട്ടിൽ നിന്നും എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.
 

Share this story