പോലീസിനെ കണ്ട് ഓടിച്ചുപോയ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; പോലീസുകാർക്ക് സ്ഥലംമാറ്റം

കാസർകോട് കുമ്പളയിൽ കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. വിദ്യാർഥികളെ പിന്തുടർന്ന എസ് ഐ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റി. എസ് ഐ രജിത്ത്, സിപിഒ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. പോലീസിനെ കണ്ട് ഓടിച്ചു പോയ കാർ തല കീഴായി മറിഞ്ഞ് അംഗടിമുഗറിലെ പ്ലസ് ടു വിദ്യാർഥി ഫർഹാസാണ്(17) മരിച്ത്
25ന് സ്‌കൂളിൽ ഓണപ്പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടമുണ്ടായത്. നിർത്തിയിട്ട കാറിന് അടുത്തേക്ക് പോലീസ് ജീപ്പ് വരികയും ഇതിൽ നിന്ന് പോലീസുകാർ ഇറങ്ങുന്നതും കണ്ടതോടെ കാർ പിന്നോട്ട് എടുക്കയും പോലീസ് ജീപ്പിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് കാർ അതിവേഗതയിൽ ഓടിച്ചു പോകുകയായിരുന്നു
ഈ പോക്കിലാണ് കാർ തല കീഴായി മിറിഞ്ഞത്. നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കാറിൽ ഫർഹാസിനൊപ്പം ഉണ്ടായിരുന്ന നാല് സഹപാഠികൾക്ക് പരുക്കേറ്റിട്ടുണ്ട്.