ഫുട്‌ബോൾ കളിക്ക് ശേഷം കാൽ കഴുകാൻ കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

amal
ഫുട്‌ബോൾ കളിക്ക് ശേഷം കാൽ കഴുകാൻ കുളത്തിലിറങ്ങിയ വിദ്യാർഥി കാൽ വഴുതി കുളത്തിൽ വീണ് മുങ്ങിമരിച്ചു. കോഴിക്കോട് തിരുവണ്ണൂർ ചിറയിൽ വീണാണ് കിനാശ്ശേരി സ്വദേശി അമൽ ഫിനാൻ(17) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അമലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മാനഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.
 

Share this story