ആലപ്പുഴയിൽ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

krishna

ആലപ്പുഴയിൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കതിൽ രാജേന്ദ്രപ്രസാദ്-സന്ധ്യ ദമ്പതികളുടെ മകൾ അന്നപൂർണ(14)യാണ് മരിച്ചത്. കൃഷ്ണപുരം സാംസ്‌കാരിക നിലയത്തിലെ ജലാശയത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഇന്നലെ വൈകുന്നേരം മുതൽ അന്നപൂർണയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ എട്ട് മണിക്കാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
 

Share this story