മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

Dead

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

വള്ളിക്കുന്ന് മേഖലയില്‍ മാസങ്ങളായി മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരികയാണ്. വള്ളിക്കുന്ന് മേഖലയിൽ നടന്ന ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് അത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായി. 400 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

Share this story