ഓണാഘോഷ പരിപാടിയിൽ പായസം കുടിച്ച വിദ്യാർഥികൾ ആശുപത്രിയിൽ; ഗ്രീൻവാലി സ്‌കൂളിൽ പരിശോധന

food

കോതമംഗലം നെല്ലിക്കുഴി ഗ്രീൻവാലി സ്‌കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 60 അധികം വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് സ്‌കൂളിൽ പരിശോധന നടത്തിയത്.


മാതാപിതാക്കൾ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌കൂളിലെ കുടിവെള്ള സ്രോതസിനെതിരെ മാതാപിതാക്കൾ ഗുരുതര ആരോപണം ഉന്നയിച്ചു. പരാതികൾ പരിശോധിക്കുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

Share this story