വടകരയിൽ സീബ്ര ലൈൻ മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിനികളെ ബസ് ഇടിച്ചുവീഴ്ത്തി; 3 പേർക്ക് പരുക്ക്

കോഴിക്കോട് വടകരയിൽ സീബ്ര ലൈൻ വഴി റോഡ് മുറിച്ച് കടന്ന വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. മൂന്ന് വിദ്യാർഥികൾക്ക് അപകടത്തിൽ പരുക്കേറ്റു. മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരുക്കേറ്റത്

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ എന്ന ബസാണ് വിദ്യാർഥികളെ ഇടിച്ചുവീഴ്ത്തിയത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിനികളെ പാഞ്ഞുവന്ന ബസ് ഇടിക്കുകയായിരുന്നു

അപകടത്തിന് പിന്നാലെ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു. പരുക്കേറ്റ മൂന്ന് വിദ്യാർഥിനികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story