കനത്ത മഴയിൽ എറണാകുളം പറവൂരിലെ സബ് ട്രഷറി കെട്ടിടം തകർന്നുവീണു

sub

കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രഷറി കെട്ടിടം തകർന്നുവീണു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കെട്ടിടം ഏത് നിമിഷവും തകർന്നുവീണേക്കാവുന്ന നിലയായതോടെ ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. ഇതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല

കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയതു പണിയാൻ 2010ൽ കച്ചേരിവളപ്പിൽ സ്ഥലം അനുവദിച്ചിരുന്നു. 2021ൽ ഇൻക്വൽ എന്ന കമ്പനി പണി ആരംഭിച്ചെങ്കിലും കോടതി ഇടപെട്ടതിനെ തുടർന്ന് നിർമാണം തടസ്സപെടുകയായിരുന്നു.

Share this story