സുധാകരൻ ഇപ്പോഴും മോൻസൺ മാവുങ്കലിനെ ന്യായീകരിക്കുകയാണ്: വിമർശനവുമായി പി ജയരാജൻ
Jun 20, 2023, 15:25 IST

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കെ സുധാകരൻ പൊതുപ്രവർത്തകർക്ക് വേണ്ട ജാഗ്രത പാലിച്ചില്ല. ഈ കാര്യം മുല്ലപ്പള്ളി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റാണ് കെ സുധാകരൻ. മോൻസണെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയിൽ എന്താണ് പറയാനുള്ളതെന്നും ജയരാജൻ ചോദിച്ചു
എസ് എഫ് ഐക്ക് തെറ്റ് പറ്റിയെന്ന് ചിത്രീകരിക്കുകയാണ്. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടിയെടുക്കുന്ന വിദ്യാർഥി പ്രസ്ഥാനത്തെ പ്രതി കൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു.