സുധാകരന് പണം നൽകിയിട്ടില്ല, കേസ് രാഷ്ട്രീയപ്രേരിതം; ന്യായീകരണവുമായി മോൻസൺ മാവുങ്കൽ

sudhakaran

സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ പ്രതി ചേർത്തത് രാഷ്ട്രീയക്കളിയെന്ന് കേസിലെ ഒന്നാം പ്രതി മോൻസൺ മാവുങ്കൽ. താൻ കെ സുധാകരന് പണം നൽകിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ സുധാകരൻ വീട്ടിലുണ്ടായിരുന്നില്ലെന്നും മോൻസൺ മാവുങ്കൽ ന്യായീകരിച്ചു

അതേസമയം കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന് കെ സുധാകരൻ പ്രതികരിച്ചു. എന്നാൽ കെ സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടി നേതാക്കളുടെ തീരുമാനം.
 

Share this story