തലസ്ഥാനം കൊച്ചിയിൽ വേണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സുധാകരൻ

sudhakaran

കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എറണാകുളം എംപി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അവകാശമുണ്ട്. അഭിപ്രായം പറയാൻ പാടില്ലെന്ന നിലപാട് പാർട്ടിക്കില്ല. കോൺഗ്രസിനകത്ത് വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. 

യൂണിഫോം സിവിൽ കോഡിൽ ലീഗുമായി ചേരാൻ സിപിഎമ്മിന് ആകില്ല. എംവി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോ. എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദൻ മുസ്ലിം ലീഗിന്റെ കാര്യം പറയുന്നത്. മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ എവിടെയെങ്കിലും എന്തെങ്കിലും നിലപാടുണ്ടോ. ഏക സിവിൽ കോഡിൽ എഐസിസി നിലപാട് കാത്തിരിക്കുകയാണ് എല്ലാവരുമെന്ന് സുധാകരൻ പറഞ്ഞു.
 

Share this story