കേസ് കൊടുത്ത് ഭയപ്പെടുത്താൻ സുധാകരൻ നോക്കേണ്ട, നിയമപരമായി നേരിടും: എംവി ഗോവിന്ദൻ

govindan

കേസ് കൊടുത്ത് ഭയപ്പെടുത്താൻ സുധാകരൻ നോക്കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേസിനെ നിയമപരമായി നേരിടും. താൻ പറഞ്ഞ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മൈക്ക് തടസ്സപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തത് പോലീസ് നടപടിയാണ്. അതേക്കുറിച്ച് വിശദീകരിക്കേണ്ടത് പോലീസാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ആലപ്പുഴയിൽ വനിതാ നേതാവിന്റെ പരാതി പാർട്ടി പരിശോധിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില് നടപടി സ്വീകരിക്കും. ആലപ്പുഴയിലെ പ്രശ്‌നങ്ങൾ വിഭാഗീയതയുടെ ഭാഗമല്ല. സിപിഎമ്മിൽ വിഭാഗീയതയുടെ കാലം അവസാനിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

Share this story