സുധാകരന്റെ പ്രധാന വീക്ക്‌നെസ് പണം; മന്ത്രിയായിരിക്കെ നിരന്തരം അഴിമതി നടത്തിയെന്ന് പ്രശാന്ത്

sudhakaran

വനംമന്ത്രിയായ സമയത്ത് കെ സുധാകരൻ നിരന്തരം അഴിമതി നടത്തിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും വിജിലൻസിൽ പരാതി നൽകിയ പ്രശാന്ത് ബാബു. സുധാകരന്റെ മുൻ ഡ്രൈവർ കൂടിയാണ് പ്രശാന്ത് ബാബു. 2021 ജൂണിലാണ് വിജിലൻസിൽ പ്രശാന്ത് ബാബു പരാതി നൽകിയത്

സുധാകരന്റെ പ്രധാന വീക്ക്‌നെസ് പണമാണെന്ന് പ്രശാന്ത് ബാബു പറഞ്ഞു. താൻ നഗരസഭാ കൗൺസിലറായിരിക്കെ സുധാകരൻ വൻ അഴിമതിക്ക് ശ്രമിച്ചു. പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും. ഇപ്പോൾ പിടിക്കപ്പെട്ടു. രാജാസ് സ്‌കൂൾ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നത് വൻ അഴിമതിയാണ്. പലരിൽ നിന്നും സുധാകരൻ പണം വാങ്ങി. നാളെ മൊഴിയെടുക്കാൻ വിജിലൻസ് വിളിച്ചിട്ടുണ്ടെന്നും കൃത്യമായ കാര്യങ്ങൾ പറയുമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി
 

Share this story