സുന്നി ഐക്യം അനിവാര്യമാണ്; മുസ്ലിം ലീഗ് ഇതിനായി വേദിയൊരുക്കും: സാദിഖലി തങ്ങൾ
Jul 3, 2023, 10:47 IST

ഏക സിവിൽ കോഡിന്റെ പശ്ചാത്തലത്തിൽ സുന്നി ഐക്യം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. മുസ്ലിം ലീഗ് നേരത്തെ തന്നെ ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ട്. ഇരുവിഭാഗം സമസ്തയുടെയും ഐക്യ നിലപാടിൽ തുടർ നടപടികൾ വേഗത്തിൽ സ്വീകരിക്കും. ഏക സിവിൽ കോഡിനെതിരെ സമാന മനസ്‌കരോടൊപ്പം പ്രതിഷേധവും നിയമ നടപടികളും സ്വീകരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു
സുന്നി ഐക്യത്തിന് വേണ്ടി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഇപ്പോൾ അതിന്റെ അനിവാര്യ സന്ദർഭമാണ്. ജിഫ്രി മുത്തുക്കോയ തങ്ങളും സമാനമായ പ്രസ്താവന നടത്തിയതായി കണ്ടു. ഇനി ഇതിനുള്ള വേദിയൊരുക്കുകയാണ് ഞങ്ങളുടെ ദൗത്യം. അത് മുസ്ലിം ലീഗ് നടത്തുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.