പിന്തുണ രാഹുലിനല്ല; ബിജെപിയുടെ ജനാധിപത്യവിരുദ്ധതയെയാണ് എതിർക്കുന്നത്: സിപിഎം

govindan

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നൽകുന്ന പിന്തുണയിൽ നിലപാട് വ്യക്തമാക്കി സിപിഎം. ഇപ്പോൾ നൽകുന്ന പിന്തുണ രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കല്ല. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളെയാണ് എതിർക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു

ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചത്. ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത്തരത്തിലൊരു പൊതുനിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തമായി എതിർത്തു കൊണ്ട് തന്നെ പാർട്ടി മുന്നോട്ടു പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story