ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചത് വ്യക്തിപരമായ അഭിപ്രായമെന്ന് ശശി തരൂർ

tharoor

ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചത് വ്യക്തിപരമായ അഭിപ്രായമെന്ന് ശശി തരൂർ. കെപിസിസി പ്രസിഡന്റിന് വേറൊരു അഭിപ്രായമുണ്ടെങ്കിൽ അദ്ദേഹവുമായി സംസാരിക്കാം. വലിയ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഷൗക്കത്തിന്റെ വിഷയത്തിൽ പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല. അതുവരെ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും തരൂർ പറഞ്ഞു

ആര്യാടൻ ഷൗക്കത്ത് എന്തെങ്കിലും തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയത്. പലസ്തീൻ അനുകൂല റാലി നടത്തുന്നതിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്നും തരൂർ പറഞ്ഞിരുന്നു.
 

Share this story