ഇഡി വാദം സുപ്രീം കോടതി തള്ളി; ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചു
Aug 2, 2023, 11:54 IST

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താമെന്ന ഇഡി വാദം കോടതി തള്ളി
കേസിൽ ഫെബ്രുവരി 15നാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്നു ശിവശങ്കർ. ജാമ്യം അനുവദിക്കുന്നത് തടയാൻ ഇഡി പല വാദങ്ങളും ഉയർത്തിയെങ്കിലും കോടതി ഇതെല്ലാം തള്ളുകയായിരുന്നു.