വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

vande

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സ്‌റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേ ആണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. ഒരു ഹർജി അനുവദിച്ചാൽ പല വന്ദേഭാരത് ട്രെയിനുകളുടെ ഹർജിയും കോടതിയിലെത്തും. അതിനാൽ ഇപ്പോൾ പോകുന്നതുപോലെ ട്രെയിൻ പോകട്ടെയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

തിരൂർ സ്വദേശിയായ പിടി ഷിജീഷ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണ് വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. നേരത്തെ ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.
 

Share this story