അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ്; നിരക്ക് വർധനവിൽ ഇന്ന് തീരുമാനമാകും

kseb

സംസ്ഥാനത്ത് അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ്. യൂണിറ്റിന് 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച 9 പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക. 

വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇന്ന് കൂടിയാലോചന നടത്തും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ അതോ ലോഡ് ഷെഡിംഗ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും

വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ജനങ്ങളോട് അഭ്യർഥിച്ചു. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിൽ ജലലഭ്യത കുറവാണ്. അതിനാൽ വൈദ്യുതി ഉത്പാദനം പരിമിതമാണ്. വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
 

Share this story