സുരേന്ദ്രനുള്ളത് സീറോ ക്രെഡിബിലിറ്റി; സുരേന്ദ്രനിൽ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ടെന്ന് ഷാഫി പറമ്പിൽ

Shafi

തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ. സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളത്. സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്‌നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ല. വാർത്തയിൽ ഇടം നേടാനുള്ള തന്ത്രം മാത്രമാണിത്. സുതാര്യമായിട്ടാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ഷാഫി പറഞ്ഞു

ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തിൽ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രൻ. അൽപ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രൻ നിർത്തണം. കുഴൽപ്പണ കേസിലെ പ്രതി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രന്റെ പ്രസ്താവന തരംതാഴ്ന്നതാണ്. കെ സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
 

Share this story