മിച്ചഭൂമി കേസ്: മൂന്ന് മാസത്തിനുള്ളിൽ ഭൂമി തിരിച്ചുപിടിക്കുമെന്ന് ലാൻഡ് ബോർഡ് സോണൽ ചെയർമാൻ

anwar

പിവി അൻവറിനും കുടുംബത്തിനും എതിരായ മിച്ച ഭൂമി കേസിൽ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാൻ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സോണൽ ലാൻഡ് ബോർഡ് ചെയർമാനും താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷ്യൽ തഹസിൽദാറും നിരുപാധികം മാപ്പ് അപേക്ഷിച്ചു

ഇരുവരുടെയും സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 18ലേക്ക് മാറ്റി. മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.
 

Share this story