സപ്ലൈകോ മാനേജരുടെ സസ്‌പെൻഷൻ: ചൊവ്വാഴ്ച വരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി
Aug 18, 2023, 14:53 IST

മാവേലി സ്‌റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയതിന്റെ പേരിൽ സപ്ലൈകോ മാനേജറെ സസ്‌പെൻഡ് ചെയ്തതിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതുവരെ മറ്റ് നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം
സ്‌റ്റോക്ക് ബോർഡിൽ എന്തെഴുതണമെന്നത് സംബന്ധിച്ച് സർക്കുലർ ഹാജരാക്കാനും കോടതി നിർദേശിച്ചു. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ലെന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തുകയായിരുന്നു
എന്നാൽ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ലെന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉള്ള സാധനങ്ങൾ ഇല്ലെന്ന് പറഞ്ഞ് പരസ്യപ്പെടുത്തിയെന്നാണ് സപ്ലൈകോ റീജ്യണൽ മാനേജർ ഇറക്കിയ സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്.