ഡോളർ കടത്ത് കേസിൽ സ്വപ്‌ന സുരേഷിനും എം ശിവശങ്കറിനും 65 ലക്ഷം രൂപ പിഴ ചുമത്തി

Swapna Suresh

ഡോളർ കടത്ത് കേസിൽ സ്വപ്‌ന സുരേഷിനും എം ശിവശങ്കറിനും 65 ലക്ഷം രൂപ പിഴ ചുമത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടി രൂപ പിഴ ഒടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ്, സരിത്ത്, സ്വപ്‌ന, എം ശിവശങ്കർ എന്നിവർക്ക് 65 ലക്ഷം രൂപ പിഴയാണ് ചുമത്തിയിട്ടുള്ളത്

തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതിൽ വിദേശകറൻസി നിയമവിരുദ്ധമായി കടത്തിയെന്നും കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിന്റെ മുൻ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്. മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഖാലിദ് ഹാജരായില്ലെന്ന് കസ്റ്റംസ് അറിയിച്ചു.
 

Share this story