ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെന്ന് സ്വപ്‌ന സുരേഷ്

swapna

ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ നടന്ന യോഗത്തിലെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. കോൺസൽ ജനറലിനടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സ്വപ്‌നയുടെ മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നു

ലൈഫ് മിഷൻ അഴിമതിക്കേസുമായി ഇഡി കൊച്ചിയിലെ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് സ്വപ്‌നയുടെ വിശദമായ മൊഴിയുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. കോൺസൽ ജനറലും ശിവശങ്കറും താനും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. 2019ലാണ് ധാരണാപത്രം ഒപ്പുവെച്ചത്. വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയത്തിനൊപ്പം അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനമെന്നും മൊഴിയിൽ പറയുന്നു.
 

Share this story