ഇടുക്കിയിൽ വീണ്ടും പന്നിപ്പനി; ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും

pig

ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. നേരത്തെയും വ്യാപകമായി ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും പന്നിപ്പനി എത്തുന്നത്. 

ഫാമിലുണ്ടായിരുന്ന 230 പന്നികളിൽ 170 എണ്ണവും പനി ബാധിച്ച് ചത്തു. ബാക്കിയുള്ളതിനെയും ദയാവധത്തിന് വിധേയമാക്കും. പനി ബാധിച്ച പന്നികളെ വിൽപ്പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.
 

Share this story