ടി സിദ്ധിഖ് എംഎൽഎക്ക് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചു

sidhique
ടി സിദ്ധിഖ് എംഎൽഎക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് സിദ്ധിഖിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന എംഎൽഎയെ നിലവിൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
 

Share this story