മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പുമായി ചർച്ച; ലത്തിൻ സഭ എൽഡിഎഫിനൊപ്പമെന്നും മന്ത്രി സജി ചെറിയാൻ

saji

മുതലപ്പൊഴിയിലെ അപകടത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തിയെന്ന് മന്ത്രി സജി ചെറിയാൻ. അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരുമായി നാളെ കൂടിക്കാഴ്ച നടത്തും. പൊഴിയുടെ മണൽ നീക്കത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സർക്കാർ ഏറ്റെടുക്കും.

പത്ത് കോടി രൂപ ചെലവുള്ള പദ്ധതി ഉടൻ ആരംഭിക്കും. പൊഴിയുടെ ഭാഗത്തുള്ള റോഡ് ഗതാഗത യോഗ്യമാക്കും. മത്സ്യത്തൊഴിലാളികൾക്ക് വീട് വെച്ച് നൽകും. കുടുംബങ്ങൾക്ക് സ്ഥിരവരുമാനത്തിന് സംവിധാനം ഏർപ്പെടുത്തും. 

ലത്തീൻ സഭ എൽഡിഎഫിനൊപ്പമാണ്. മാധ്യമങ്ങൾക്ക് ഈ കാര്യത്തിൽ ആശങ്ക വേണ്ട. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന യുഡിഎഫ് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി എന്ത് ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റുകൾ പണിത് നൽകിയത് എൽഡിഎഫ് ആണെന്നും മന്ത്രി പറഞ്ഞു.
 

Share this story