ചെറുതുരുത്തിയിലെ തമിഴ്‌നാട് സ്വദേശിനിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

Police

ഷൊർണൂർ ചെറുതുരുത്തിയിൽ തമിഴ്‌നാട് സ്വദേശിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. തമിഴ്‌നാട് സ്വദേശി സെൽവിയാണ്(50) ഇന്നലെ മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശൻ അറസ്റ്റിലായി.

സെൽവിയുടെ സ്വകാര്യ ഭാഗത്ത് മരവടി കുത്തിക്കയറ്റിയാണ് കൊലപാതകം നടത്തിയത്. പ്രതി തന്നെയാണ് ചെറുതുരുത്തി സ്റ്റേഷനിലെത്തി ഭാര്യ മരിച്ച് കിടക്കുന്നതായി അറിയിച്ചത്. പോസ്റ്റുമോർട്ടത്തിലാണ് അതിക്രൂരമായി നടന്ന കൊലപാതകമെന്ന് വ്യക്തമായത്.

കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന പ്രതി ചെറുതുരുത്തി പാലത്തിനടിയിൽ വെച്ച് ഭാര്യയെ കൊന്ന ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിംഗ് ഷെഡിൽ കൊണ്ടിടുകയായിരുന്നു.
 

Share this story