താനൂർ ബോട്ട് അപകടം: ബോട്ടുടമ നാസറിനായി തെരച്ചിൽ ഊർജിതമാക്കിയെന്ന് മലപ്പുറം എസ് പി

tanur

താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് മലപ്പുറം എസ് പി സുജിത് ദാസ്. അപകടത്തിന് പിന്നാലെ ബോട്ടുടമ പി നാസർ ഒളിവിൽ പോകുകയായിരുന്നു. നരഹത്യാ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്

മാനദണ്ഡങ്ങൾ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിലടക്കം പോലീസ് പരിശോധന നടത്തും. തുറമുഖ വകുപ്പ്, ഇൻലാൻഡ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിനുണ്ടെന്നാണ് പ്രാഥമിക വിവരം

അപകടത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങൽ ബീച്ചിലെ താത്കാലിക പാലമാണ് നാട്ടുകാർ കത്തിച്ചത്. നേരത്തെ അനധികൃതമായി ആളുകളെ കുത്തി നിറച്ച് ബോട്ട് സർവീസ് നടത്തുന്നതിനെതിരെ നാട്ടുകാർ രംഗത്തുവന്നതാണ്. ഇത് അവഗണിച്ചാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്.
 

Share this story