താനൂർ ബോട്ടപകടം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി
Jun 13, 2023, 14:40 IST

താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന് ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്താൻ വഴിവിട്ട് സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പൊന്നാനിയിലെ യാർഡിൽ വെച്ച് ബോട്ട് രൂപമാറ്റം വരുത്തുമ്പോൾ തന്നെ പരാതി ലഭിച്ചിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പോർട്ട് കൺസർവേറ്റർ പ്രസാദിനെയും സർവേയർ സെബാസ്റ്റ്യനെയും അറസ്റ്റ് ചെയ്തത്
നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഉദ്യോഗസ്ഥരടക്കം പ്രതികളായ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ട് ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെ കൂടി കേസിൽ കൂട്ടുപ്രതികളാക്കുന്നത്.