താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ

Case 1

മലപ്പുറം: 22 ഓളം പേർ മരിച്ച താനൂർ ബോട്ടപകടത്തിൽ ഒളിവിലായിരുന്ന ബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബോട്ടപകടം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കും. ഇയാൾക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ദീർഘകാലം വിദേശത്തായിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്നാണ് വിവരം.

ആലപ്പുഴ പോർട്ട് ചീഫ് സർവേയറാണ് കഴിഞ്ഞ മാസം സർവേ നടത്തി ബോട്ടിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. മീൻപിടിക്കാൻ ഉപയോഗിക്കുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി ഉല്ലാസയാത്രയ്ക്കു നൽകിയിരുന്നതെന്നാണ് സൂചന.

Share this story