താനൂർ ബോട്ട് ദുരന്തം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

tanur
താനൂർ ബോട്ട് ദുരന്തത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ജുഡീഷ്യൽ കോടതിയാണ് 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പൂർത്തിയായില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. കേസിലെ ഒന്നാം പ്രതി ബോട്ട് ഉടമ നാസർ ആണ്. ഇതുകൂടാതെ ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നീ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ജയിലിൽ തന്നെ തുടരും.
 

Share this story