താനൂർ ബോട്ട് അപകടം: ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Aug 16, 2023, 15:52 IST

താനൂർ ബോട്ട് അപകടക്കേസിൽ ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 101 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു നസീർ. കേസിലെ ഏഴ്, എട്ട്, ഒമ്പത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിൽ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ചാണ് ജാമ്യം. മെയ് ഏഴിനാണ് താനൂരിൽ ബോട്ട് അപകടമുണ്ടായത്. 22 പേർ അപകടത്തിൽ മരിച്ചു. ഇതിൽ 11 പേരും കുട്ടികളായിരുന്നു.