താനൂർ ബോട്ട് അപകടം: രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Jul 24, 2023, 16:12 IST

താനൂർ ബോട്ട് അപകടത്തിൽ രണ്ട് പ്രതികൾക്ക് ജാമ്യം. 11ാം പ്രതി സെബാസ്റ്റ്യൻ ജോസഫ്, 12ാം പ്രതി വി വി പ്രസാദ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാരിടൈം ബോർഡിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. നേരത്തെ പത്താം പ്രതി മുഹമ്മദ് റിൻഷാദിന് ജാമ്യം ലഭിച്ചത്.
മെയ് ഏഴിനാണ് താനൂരിൽ ബോട്ട് അപകടമുണ്ടായത്. 22 പേരാണ് അപകടത്തിൽ മരിച്ചത്. പത്ത് പേർക്ക് പരുക്കേറ്റിരുന്നു. മരിച്ചവരിൽ 15 പേരും കുട്ടികളായിരുന്നു.