താനൂർ കസ്റ്റഡി മരണം: പോലീസിന്റെ ആരോപണം തള്ളി ഫോറൻസിക് സർജൻ ഡോ. ഹിതേഷ്

tamir

താനൂർ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പോലീസിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ്. പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ട്. താനടക്കം മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹത്തിലെ പരുക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചിട്ടുണ്ട്. 

മരണസാധ്യതകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കില്ല. ഞാനൊരു പോലീസുകാരന്റെയും കാലുപിടിച്ചിട്ടില്ല. ഹൈക്കോടതി അഞ്ച് വർഷം മുമ്പ് തള്ളിയ കേസിനെ കുറിച്ച് പോലീസ് പറയുന്നത് വില കുറഞ്ഞ ആരോപണമാണെന്നും ഹിതേഷ് പറഞ്ഞു. മരിച്ച താമിർ ജാഫ്രിയുടെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകളാണ് മരണകാരണമെന്ന് ഫോറൻസിക് സർജൻ എഴുതി ചേർത്തത് മനപ്പൂർവമാണെന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്. 


 

Share this story