താനൂർ കസ്റ്റഡി മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം, അന്വേഷണ പുരോഗതിയും അറിയിക്കണം
Aug 25, 2023, 15:43 IST

താനൂർ കസ്റ്റഡി മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സെപ്റ്റംബർ ഏഴിന് മുമ്പ് ഹാജരാക്കാനും കോടതി നിർദേശിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് കോടതി നിർദേശം നൽകിയത്. മരിച്ച താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നൽകിയ ഹർജിയിലാണ് നടപടി.