നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥനെ സംഭാവന പിരിക്കേണ്ട ആളാക്കി മാറ്റി: സർക്കാരിനെതിരെ സതീശൻ
Nov 9, 2023, 17:01 IST

കേരളീയം പരിപാടിയുടെ വേദിയിൽ ജി എസ് ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജി എസ് ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ ആദരിച്ച സംഭവം ഗുരുതര തെറ്റാണ്. ഏറ്റവുമധികം സ്‌പോൺസർമാരെ പിടിച്ചു കൊടുത്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന് സതീശൻ പറഞ്ഞു
നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥനെ സർക്കാർ പരിപാടിയുടെ സംഭാവന പിരിക്കുന്ന ആളാക്കി മാറ്റി. സർക്കാർ ചെയ്തത് വലിയ കുറ്റകൃത്യമാണ്. നികുതി വെട്ടിപ്പുകാരുടെ മുട്ട് കൂട്ടിവിറേക്കണ്ടതാണ് ജി എസ് ടി ഇന്റലിജൻസ് വിഭാഗം എന്ന് കേട്ടാൽ. ആ സംവിധാനത്തെ ദുരുപയോഗം ചെയ്തു. സ്വർണക്കച്ചവടക്കാരോടും കച്ചവടക്കാരോടും ഭീഷണിപ്പെടുത്തിയാണ് കോടികൾ പിരിച്ചെടുത്തതെന്നും സതീശൻ ആരോപിച്ചു.