സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകരുടെ കയ്യാങ്കളി; ഭാര്യക്കും ഭർത്താവിനും സസ്‌പെൻഷൻ

teacher

കോഴിക്കോട് നരിക്കുനി എരവന്നൂർ എയുപി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ കയ്യാങ്കളിയിൽ നടപടി. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്‌കൂൾ അധ്യാപകനായ എം പി ഷാജിയെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. 

കൊടുവള്ളി എഇഒയുടെ ശുപാർശപ്രകാരമാണ് സ്‌കൂൾ മാനേജർ സുപ്രീനയെ സസ്‌പെൻഡ് ചെയ്തത്. കുന്ദമംഗലം എഇഒ ആണ് എംപി ഷാജിയെ സസ്‌പെൻഡ് ചെയ്തത്. ബിജെപി അനുകൂല അധ്യാപക സംഘടനയായ എസ് ടി യുവിന്റെ ജില്ലാ നേതാവാണ് ഷാജി. തിങ്കളാഴ്ചയാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. 

എരവന്നൂർ സ്‌കൂളിൽ സ്റ്റാഫ് മീറ്റിംഗ് നടക്കുന്നതിനിടെ ഇവിടേക്ക് എത്തിയ ഷാജി അതിക്രമം കാണിക്കുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ അഞ്ച് അധ്യാപകർക്ക് പരുക്കേറ്റിരുന്നു.
 

Share this story