സാങ്കേതിക തകരാർ: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ ഇന്നും ഒരു മണിക്കൂർ വൈകി
Jul 11, 2023, 08:41 IST

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ ഇന്നും വൈകി. തിരുവനന്തപുരത്ത് നിന്നും ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. പുലർച്ചെ 5.20ന് പുറപ്പെടേണ്ട ട്രെയിൻ 6.28നാണ് പുറപ്പെട്ടത്. ഇന്നലെയും സാങ്കേതിക തകരാറിനെ തുടർന്ന് കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഒരു മണിക്കൂറിലധികം നേരം കണ്ണൂരിൽ പിടിച്ചിട്ടിരുന്നു. വൈകുന്നേരം മൂന്നരക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്.