നാല് വോട്ടിന് വേണ്ടി തീവ്രവാദികളെ വളർത്തുന്നു; പിണറായി വിജയൻ കാളകൂട വിഷമാണെന്ന് കെ സുരേന്ദ്രൻ
Oct 30, 2023, 17:29 IST

പിണറായി വിജയൻ കാളകൂട വിഷമെന്ന് കെ സുരേന്ദ്രൻ. കേരളത്തിൽ ഭീകരവാദികളെ വളർത്തുന്നത് പിണറായിയാണ്. നാല് വോട്ടിനുവേണ്ടി തീവ്രവാദികളെ വളർത്തുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സുരേന്ദ്രന്റെ പരാമർശം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി കൊടും വിഷം എന്ന് വിളിച്ചതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പരാമർശവും പുറത്തുവരുന്നത്.
നേരത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ