മണിപ്പൂരിലേത് ഭരണകൂടം സ്‌പോൺസർ ചെയ്ത കലാപമെന്ന് തലശ്ശേരി ആർച്ച് ബിഷപ് പാംപ്ലാനി

pamplani

മണിപ്പൂരിലേത് ഭരണകൂടം സ്‌പോൺസർ ചെയ്ത കലാപമെന്ന പ്രസ്താവനയുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നത്. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് ജോസഫ് പാംപ്ലാനി വിമർശിച്ചു.

ക്രൈസ്തവ ദേവാലയങ്ങൾ ലക്ഷ്യമിട്ടാണ് കലാപം പടർന്നത്. പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും ഇല്ലെന്ന് പറയുന്നു. ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോയെന്നും ജോസഫ് പാംപ്ലാനി ചോദിച്ചു.
 

Share this story