കെ എസ് യു നേതാക്കളെ നിശബ്ദമാക്കാൻ ശ്രമിച്ചാൽ എസ് എഫ് ഐയെ ചെറുക്കും: കെ സുധാകരൻ

കെ എസ് യു നേതാക്കളെ നിശബ്ദമാക്കാൻ ശ്രമിച്ചാൽ എസ് എഫ് ഐയെ ചെറുക്കും: കെ സുധാകരൻ

എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘടനയായ കെ എസ് യു നേതാക്കൾക്കെതിരെ എസ് എഫ് ഐ നടത്തിയ അക്രമം കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുധാകരൻ. അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്. അക്രമമഴിച്ചുവിട്ട് കെ എസ് യു നേതാക്കളെ നിശബ്ദമാക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നൊക്കെ കെ സുധാകരൻ പറഞ്ഞു

വിദ്യാർഥി സമൂഹത്തിൽ നിന്ന് എസ് എഫ് ഐ ഒറ്റപ്പെട്ടുപോയി. അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് ശ്രമം. എസ് എഫ് ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കൈയ്യും കെട്ടി നോക്കിയിരിക്കാനാകില്ല. എസ് എഫ് ഐ ഒഴികെ മറ്റൊരു വിദ്യാർഥി സംഘടനക്കും സ്വതന്ത്രമായി പ്രവർത്തിക്കാനാകില്ലെന്ന് പറഞ്ഞാൽ വിലപോകില്ല. സിപിഎമ്മിന് വേണ്ടി ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ് എഫ് ഐ മാറിയെന്നും സുധാകരൻ പറഞ്ഞു.

Share this story