പ്രവർത്തക സമിതി രൂപീകരണം വൈകുന്നതിൽ തരൂരിന് അതൃപ്തി; എന്താകും തുടർ നീക്കങ്ങൾ
May 30, 2023, 11:00 IST

കോൺഗ്രസിലെ തുടർ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പ്രവർത്തക സമിതി രൂപീകരണം വരെ കാത്ത് ശശി തരൂർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന സൂചന ഇടയ്ക്ക് നൽകിയിരുന്നുവെങ്കിലും പ്രവർത്തക സമിതിയിലേക്ക് തന്നെ ഉൾപ്പെടുത്തുമോ എന്നത് നോക്കിയാകും തുടർ തീരുമാനങ്ങൾ. പാർലമെന്റിൽ നരേന്ദ്രമോദി സ്ഥാപിച്ച ചെങ്കോലിനെ അനുകൂലിച്ചുള്ള തരൂരിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്
തരൂർ കോൺഗ്രസ് വിടുമോയെന്ന ചോദ്യം ഏറെക്കാലമായി ഉയർന്നുവരുന്നുണ്ട്. പ്രവർത്തക സമിതിയിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് തരൂർ കാത്തിരിക്കുന്നത്. എന്നാൽ തീരുമാനം വൈകുന്നതിൽ തരൂർ അസ്വസ്ഥനാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. തരൂരിന്റെ ചെങ്കോൽ പ്രസ്താവനയെ സംസ്ഥാന നേതാക്കൾ പരസ്യമായി തന്നെ വിമർശിച്ചിട്ടുണ്ട്.