ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

rail
എറണാകുളം മുളന്തുരുത്തിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറാണ് മരിച്ചത്. മുളന്തുരുത്തി റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി 8.45ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചത്. പിന്നാലെ ഓടി രക്ഷപ്പെടുകയായിരുന്നു. പത്മകുമാർ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം.
 

Share this story