റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിലായി

vishnu

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയാണ് പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്

മൂന്ന് ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ പുന്നപ്രയിലെ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലെ ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്

രാമങ്കരി കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരത്ത് നിന്ന് കൊണ്ടുവന്നതായിരുന്നു പ്രതിയെ. ഇയാൾ രക്ഷപ്പെട്ടതിനെ തുടർന്ന് പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
 

Share this story